ബിഹാറിൽ കോവിഡ് ബാധിച്ച എംഎൽഎമാർ നാലായി
Friday, July 3, 2020 12:50 AM IST
അരാരിയ: ബിഹാറിൽ കോവിഡ് ബാധിച്ച എംഎൽഎമാരുടെ എണ്ണം നാലായി. ഇന്നലെ ആർജെഡി എംഎൽഎ ഷാനവാസ് ആലമിനു രോഗം സ്ഥിരീകരിച്ചു. ജോകിഹട്ട് മണ്ഡലത്തിലെ എംഎൽഎയാണ് ആലം. ഇദ്ദേഹത്തിനു രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. മുന്പ് മന്ത്രി വിനോദ്കുമാർ സിംഗ്, ബിജെപിയിലെ ജിബേഷ് കുമാർ മിശ്ര, കോൺഗ്രസിലെ ആനന്ദ് ശങ്കർ സിംഗ് എന്നിവർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.