ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്പുകൾക്കു വിലക്ക്
Tuesday, June 30, 2020 1:25 AM IST
ന്യൂ ഡൽഹി: യുവതലമുറയുടെ ഹരമായ ടിക് ടോക് മൊബൈൽ ആപ്ലിക്കേഷൻ അടക്കം 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനാണ് ടിക് ടോക്. യുസി ബ്രൗസർ, ഷെയർ ഇറ്റ്, ഹലോ, കാം സ്കാനർ, എക്സെൻഡർ, വി ചാറ്റ്, വെയ്ബോ, വൈറസ് ക്ലീനർ, ക്ലീൻ മാസ്റ്റർ, എംഐ വീഡിയോ കോൾ-ഷവോമി, വിവ വീഡിയോ, ബിഗോ ലൈവ്, വീ ചാറ്റ്, യുസി ന്യൂസ്, ഫോട്ടോ വണ്ടർ, ക്യുക്യു മ്യൂസിക്, ഇഎസ് ഫയൽ എക്സ്പ്ലോറർ, വിമേറ്റ്, വിഗോ വീഡിയോ, വണ്ടർ കാമറ തുടങ്ങിയ ജനപ്രിയ ആപ്പുകൾ നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
ടിക് ടോക്കാണ് ഇവയിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. സ്വകാര്യതാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഐടി വകുപ്പിലെ 69എ വകുപ്പുപ്രകാരമാണു നടപടി. രാജ്യത്തിന്റെ പരമാധികാരം, പ്രതിരോധം, ദേശീയ സുരക്ഷ എന്നിവയ്ക്കു ഹാനികരമാണു ചൈനീസ് ആപ്ലിക്കേഷനുകളെന്ന് ഐടി മന്ത്രാലയം ചൂണ്ടിക്കാട്ടി. ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകളുടെ ദുരുപയോഗം സംബന്ധിച്ചു നിരവധി പരാതികൾ വിവിധ മേഖലകളിൽനിന്നു ലഭിച്ചിരുന്നതായും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ബെയ്ജിംഗ് കേന്ദ്രമായുള്ള 2012ൽ സ്ഥാപിതമായ ബൈറ്റ്ഡാൻസ് എന്ന ഇന്റർനെറ്റ് ടെക്നോളജി കന്പനിയാണ് ടിക് ടോക്കിന്റെ ഉപജ്ഞാതാക്കൾ. 2016ൽ ചൈനയിലും 2017ൽ മറ്റു രാജ്യങ്ങളിലും ടിക്ടോക് ലോഞ്ച് ചെയ്തു.
നൃത്തം, കോമഡി, മറ്റു കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ചെറു വീഡിയോകൾ തുടങ്ങിയവ ടിക് ടോക് ഉപയോഗിച്ചു നിർമിക്കാനാകും. ടിക് ടോക്കിൽ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിൽ പ്രോഗ്രം ചെയ്യാം. മിന്നൽ വേഗത്തിലാണ് ടിക്ടോക് തരംഗമായത്. ലോകത്ത് ഏറ്റവും അധികം ടിക് ടോക് ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്. 20 കോടിയിലേറെ ഉപയോക്താക്കളാണ് ടിക് ടോക്കിന് ഇന്ത്യയിലുള്ളത്. കഴിഞ്ഞ വർഷം വളർച്ചയിൽ ഇന്ത്യയിൽ ഫേസ്ബുക്കിനേക്കാൾ മുന്നിൽ ടിക്ടോക് ആയിരുന്നു. നേരത്തെ അശ്ലീല വീഡിയോകളുടെ അതിപ്രസരമാണെന്ന ആക്ഷേപത്തെത്തുടർന്നു 2019ൽ തമിഴ്നാട് സർക്കാർ ടിക്ടോക്ക് നിരോധിക്കണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രസർക്കാർ നിരോധിച്ച അപ്ലിക്കേഷനുകളുടെ പട്ടിക
1. ടിക് ടോക്ക്
2. ഷെയർഇറ്റ്
3, ക്വായ്
4. യുസി ബ്രൗസർ
5. ബൈദു മാപ്പ്
6. ഷെയ്ൻ
7. ക്ലാഷ് ഓഫ് കിംഗ്സ്
8. ഡിയു ബാറ്ററി സേവർ
9. ഹലോ
10. ലൈക്കീ
11. യൂകാം മേക്കപ്പ്
12. എംഐ കമ്മ്യൂണിറ്റി
13. സിഎം ബ്രൗവേഴ്സ്
14. വൈറസ് ക്ലീനർ
15. എപിയുഎസ് ബ്രൗസർ
16. റോംവെ
17. ക്ലബ് ഫാക്ടറി
18. ന്യൂസ്ഡോഗ്
19. ബ്യൂട്രി പ്ലസ്
20. വീ ചാറ്റ്
21. യുസി ന്യൂസ്
22. ക്യുക്യു മെയിൽ
23. വെയ്ബോ
24. എക്സ്സെൻഡർ
25. ക്യുക്യു മ്യൂസിക്
26. ക്യുക്യു ന്യൂസ്ഫീഡ്
27. ബിഗോ ലൈവ്
28. സെൽഫി സിറ്റി
29. മെയിൽ മാസ്റ്റർ
30. പാരലൽ സ്പേസ്
31. എംഐ വീഡിയോ കോൾ ഷവോമി
32. വീ സിങ്ക്
33. ഇഎസ് ഫയൽ എക്സ്പ്ലോറർ
34. വിവ വീഡിയോ ക്യുയു വീഡിയോ ഐഎൻസി
35. മെയ്തു
36. വിഗോ വീഡിയോ
37. ന്യൂ വീഡിയോ സ്റ്റാറ്റസ്
38. ഡിയു റെക്കോർഡർ
39. വോൾട്ട് ഹൈഡ്
40. കാഷെ ക്ലീനർ ഡിയു ആപ്പ് സ്റ്റുഡിയോ
41. ഡിയു ക്ലീനർ
42. ഡിയു ബ്രൗസർ
43. ഹാഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്സ്
44. കാം സ്കാനർ
45. ക്ലീൻ മാസ്റ്റർ ചീറ്റ മൊബൈൽ
46. വണ്ടർ കാമറ
47. ഫോട്ടോ വണ്ടർ
48. ക്യുക്യു പ്ലെയർ
49. വീ മീറ്റ്
50. സ്വീറ്റ് സെൽഫി
51. ബെയ്ദു ട്രാൻസ്ലേറ്റ്
52. വീ മേറ്റ്
53. ക്യുക്യു ഇൻറർനാഷണൽ
54. ക്യുക്യു സെക്യൂരിറ്റി സെൻറർ
55. ക്യുക്യു ലോഞ്ചർ
56. യു വീഡിയോ
57. വി ഫ്ളൈ സ്റ്റാറ്റസ് വീഡിയോ
58. മൊബൈൽ ലെജൻറസ്
59. ഡിയു പ്രൈവസി