അന്തർ സംസ്ഥാന യാത്ര; പ്രശ്നപരിഹാരത്തിന് ഒരാഴ്ച സമയം
Friday, June 5, 2020 12:48 AM IST
ന്യൂ​ഡ​ൽ​ഹി: അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​യ്ക്ക് പൊ​തു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ഡ​ൽ​ഹി, ഹ​രി​യാ​ന, യു​പി സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ഒ​രാ​ഴ്ച​ത്തെ സ​മ​യം ന​ൽ​കി സു​പ്രീം​കോ​ട​തി.

മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് യോ​ഗം ചേ​ര​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നും നി​ർ​ദേ​ശം ന​ൽ​കി. മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും അ​ന്ത​ർ​സം​സ്ഥാ​ന യാ​ത്ര​യ്ക്ക് സ്ഥി​ര​മാ​യ ഒ​രു പൊ​തു ന​യ​വും പൊ​തു പോ​ർ​ട്ട​ലും രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.