ഡൽഹിയിൽ മഴ
Sunday, May 31, 2020 11:49 PM IST
ന്യൂഡൽഹി: ചുട്ടുപൊള്ളുന്ന ചൂടിനു പിന്നാലെ ഡൽഹിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ഇന്നലെ വൈകുന്നേരം പെയ്ത മഴ ആശ്വാസമായി.
ഉച്ചകഴിഞ്ഞു വരെ നല്ല ചൂടുണ്ടായിരുന്ന കാലാവസ്ഥയാണു നാലുമണിക്കു കാറ്റും മഴയുമായി മാറിയത്. കേരളത്തിൽ കാലവർഷം ആരംഭിച്ച് ഒരു മാസം കഴിഞ്ഞ് ജൂലൈ ആദ്യമാണു സാധാരണ ഡൽഹിയിൽ മഴക്കാലമെത്തുക.
പതിനെട്ടു വർഷത്തിനിടയിൽ ഏറ്റവും കൂടിയ ചൂടാണ് (46.2 ഡിഗ്രി സെൽഷസ്) കഴിഞ്ഞ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഡൽഹിയിൽ രേഖപ്പെടുത്തിയത്.