നടൻ ഏർപ്പാടാക്കിയ വിമാനത്തിൽ ഒഡീഷക്കാരായ 167 വനിതകളെ നാട്ടിലെത്തിച്ചു
Saturday, May 30, 2020 12:17 AM IST
ഭുവനേശ്വർ: ഒഡീഷക്കാരായ 167 വനിതകളെ കൊച്ചിയിൽനിന്നു പ്രത്യേക വിമാനത്തിൽ ഒഡീഷയുയെ തലസ്ഥാനമായ ഭുവനേശ്വറിലേക്കു കൊണ്ടുപോയി.
യാത്രക്കാരെല്ലാം കിഴക്കമ്പലം കിറ്റക്സ് കമ്പനി ജീവനക്കാരാണ്. ലോക്ക്ഡൗണിൽ കുടുങ്ങിയ ഇവർക്ക് നാട്ടിലെത്താൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒഡീഷക്കാരനായ സിനിമാനടനാണു സ്വന്തംചെലവിൽ വിമാനം ചാർട്ട് ചെയ്തുകൊടുത്തത്.
എയർ ഏഷ്യ വിമാനത്തിൽ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച് ഇന്നലെ രാവിലെ 7.30നാണു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു വിമാനം പുറപ്പെട്ടത്.