യുപിയില്‍ കോവിഡ് രോഗികള്‍ 7000 പിന്നിട്ടു
Friday, May 29, 2020 12:22 AM IST
ലക്നോ: യുപിയില്‍ കോവിഡ് രോഗികളുടെ എണ്ണം 7071 ആയി. 24 മണിക്കൂറിനിടെ 80 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഏഴു പേര് മരിച്ചു. ആകെ മരണം 189. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 2820 ആണ്. ആഗ്രയിലാണ് ഏറ്റവും അധികം കോവിഡ് മരണമുണ്ടായത്. 33 പേരാണ് ആഗ്രയില്‍ മരിച്ചത്. മീററ്റ് ജില്ല രണ്ടാം സ്ഥാനത്തു നില്ക്കുന്നു. സംസ്ഥാനത്തെ 43 ജില്ലകളില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.