തബ്‌ലീഗ് സമ്മേളനം: 294 വിദേശികൾക്കെതിരേ കേസ്, 15 കുറ്റപത്രങ്ങൾകൂടി
തബ്‌ലീഗ് സമ്മേളനം:  294 വിദേശികൾക്കെതിരേ കേസ്, 15 കുറ്റപത്രങ്ങൾകൂടി
Wednesday, May 27, 2020 11:41 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വീ​​​സ ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് ഡ​​​ൽ​​​ഹി​​​യി​​​ലെ നി​​​സാ​​​മു​​​ദീ​​​ൻ മ​​​ർ​​​ക്ക​​​സി​​​ലെ ത​​​ബ്‌​​​ലീ​​​ഗ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ന് 294 വി​​​ദേ​​​ശി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

മ​​​ലേ​​​ഷ്യ, താ​​​യ്‌​​​ല​​​ൻ​​​ഡ്, ബം​​​ഗ്ലാ​​​ദേ​​​ശ്, നേ​​​പ്പാ​​​ൾ, ശ്രീ​​​ല​​​ങ്ക, ആ​​​ഫ്രി​​​ക്ക തു​​​ട​​​ങ്ങി 14 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണി​​​വ​​​ർ. 15 കു​​​റ്റ​​​പ​​​ത്ര​​​ങ്ങ​​​ളാ​​​ണ് ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള​​​ത്. നേ​​​ര​​​ത്തേ 20 കു​​​റ്റ​​​പ​​​ത്ര​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. സാ​​​കേ​​​ത് കോ​​​ട​​​തി​​​യി​​​ലാ​​​ണ് കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ ന​​​ട​​​ക്കു​​​ക. മാ​​​ർ​​​ച്ചി​​​ൽ കോ​​​വി​​​ഡ് ഹോ​​​ട്ട്സ്പോ​​​ട്ട് മേ​​​ഖ​​​ല​​​യി​​​ൽ നി​​​സാ​​​മു​​​ദീ​​​നി​​​ൽ യോ​​​ഗം ചേ​​​ർ​​​ന്ന​​​തി​​​നും കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. യോ​​​ഗ​​​ത്തി​​​നെ​​​ത്തി​​​യ​​​വ​​​രി​​​ൽ പ​​​ല​​​ർ​​​ക്കും കോ​​​വി​​​ഡ് രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് 25,500 ത​​​ബ്‌​​​ലീ​​​ഗ് അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ക്വാ​​​റ​​​ന്‍റീ​​​നി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.