വിദ്യാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നു കേന്ദ്രം
Wednesday, May 27, 2020 11:41 PM IST
ന്യൂഡൽഹി: നാലാംഘട്ട ലോക്ക് ഡൗണ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്ര സർക്കാർ. സ്കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. എല്ലാ സംസ്ഥാനങ്ങൾക്കും സ്കൂൾ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു വിശദീകരണം.