ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​ന്ന​ലെ 817 രോ​ഗി​ക​ള്‍, ഒ​റ്റ ദി​വ​സ​ത്തെ ഉ​യ​ര്‍ന്ന​നി​ര​ക്ക്
Wednesday, May 27, 2020 11:36 PM IST
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​ന്ന​ലെ 817 പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​റ്റ ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ക​ണ​ക്കാ​ണി​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു ദി​വ​സം രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ണ്ണൂ​റു ക​ട​ക്കു​ന്ന​ത്. ആ​കെ രോ​ഗി​ക​ള്‍ 18,545. ഇ​ന്ന​ലെ മൂ​ന്നു സ്ത്രീ​ക​ള്‍ ഉ​ള്‍പ്പെ​ടെ ആ​റു പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ആ​കെ മ​ര​ണം 133.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 138 പേ​ര്‍ മ​ഹാ​രാ​ഷ്്‌്ട്രയി​ല്‍നി​ന്നു വ​ന്ന​വ​രാ​ണ്. കേ​ര​ള​ത്തി​ല്‍നി​ന്നെ​ത്തി​യ ഒ​രാ​ള്‍ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 309 പേ​ര്‍ സ്ത്രീ​ക​ളാ​ണ്. ഗു​ജ​റാ​ത്തി​ല്‍ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 15,205 ആ​യി. ഇ​ന്ന​ലെ 376 പേ​ര്‍ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ 23 പേ​ര്‍ മ​രി​ച്ചു. ആ​കെ മ​ര​ണം 938 ആ​യി. അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ മാ​ത്രം മ​ര​ണം 764 ആ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.