ആന്ധ്രപ്രദേശില്‍ കോവിഡ് രോഗികള്‍ 3000 പിന്നിട്ടു
Wednesday, May 27, 2020 11:36 PM IST
അമരാവതി: ആന്ധ്രപ്രദേശില്‍ കോവിഡ് രോഗികളുടെ എണ്ണം 3000 പിന്നിട്ടു. 24 മണിക്കൂറിനിടെ 134 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 3117 ആയി. അകെ മരണം 58. പുതുതായി രോഗം ബാധിച്ചവരില്‍ ഒമ്പതു പേര് ചെന്നൈ കോയമ്പേട് മാര്‍ക്കറ്റുമായി ബന്ധമുള്ളവരാണ്. 1002 പേരാണു ആന്ധ്രയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 75 പേര് വിദേശത്തുനിന്നും 111 പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്.