ടെ​ലി​വി​ഷ​ൻ ദേ​ഹ​ത്തു​വീ​ണ് അ​ഞ്ചു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Tuesday, May 26, 2020 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ: ടെ​ലി​വി​ഷ​ൻ ദേ​ഹ​ത്തു​വീ​ണ് ആ​ണ്‍​കു​ട്ടി മ​രി​ച്ചു. കു​ന്ന​ത്തൂ​രാം​പാ​ള​യം ജെ​റി മ​ക​ൻ കെ​ൽ​വി​ൻ (അ​ഞ്ച്) ആ​ണ് മ​രി​ച്ച​ത്. അ​ങ്ക​ണ്‍​വി​ദ്യാ​ർ​ത്ഥി​യാ​യ കെ​ൽ​വി​ൻ ഞാ​യ​റാ​ഴ്ച്ച വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ മോ​ഡ​ൽ ടി​വി ഓ​ണ്‍ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ശ​രീ​ര​ത്തി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.


നെ​ഞ്ചി​ലും വ​യ​റ്റി​ലും പ​രി​ക്കേ​റ്റ കെ​ൽ​വി​നു അ​ന്നൂ​ർ ഗ​വ​ണ്‍​മെ​ൻ​റ് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന വ​ഴി​യി​ൽ മ​ര​ണ​മ​ട​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്നൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.