തുമ്മി കൊറോണ പരത്തണമെന്ന ആഹ്വാനം; ടെക്കിയെ പിരിച്ചുവിട്ടു
Sunday, March 29, 2020 12:01 AM IST
ബംഗളുരു: ലോക്ഡൗൺ സമയത്ത് ബോധപൂർവം കൊറോണ വൈറസ് പടർത്തണമെന്നു സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ടെക്കിയുടെ പണി പോയി. ഇൻഫോസിസിലെ ടെക്നിക്കൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ് മുഹമ്മദിനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതായി കന്പനി അറിയിച്ചു.
‘നമുക്ക് കൈകോർക്കാം. പുറത്തുപോയി വായ്തുറന്ന് മൂക്കി ചീറ്റി രോഗം പടർത്താം'- എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ മുജീബ് മുഹമ്മദ് അഭ്യർഥിച്ചത്. ആഭ്യന്തര അന്വേഷണം നടത്തിയാണു ജീവനക്കാരനെതിരേ നടപടി സ്വീകരിച്ചതെന്നു ഇൻഫോസിസ് കന്പനി ട്വീറ്റ് ചെയ്തു.സംഭവത്തിൽ വെള്ളിയാഴ്ച രാത്രി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.