മോദിയെ എല്ലാവർക്കും ഇഷ്ടമാണ്, പക്ഷേ കടുപ്പക്കാരനാണ്: ട്രംപ്
Tuesday, February 25, 2020 12:53 AM IST
അഹമ്മദാബാദ്: മഹത്തായ ഒരു രാജ്യം നല്കുന്ന അതിരുകളില്ലാത്ത സാധ്യതയുടെ ഉദാഹരണമാണ് ചായവിൽപ്പനക്കാരനിൽനിന്നുള്ള പ്രധാനമന്ത്രിയിലേക്കുള്ള നരേന്ദ്ര മോദിയുടെ ഉയർച്ചയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൊട്ടേറ സ്റ്റേഡിയത്തിൽ നമസ്തേ ട്രംപ് പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി, നിങ്ങൾ ഗുജറാത്തിന്റെ മാത്രം അഭിമാനമല്ല. കഠിനാധ്വാനമുണ്ടെങ്കിൽ ഇന്ത്യക്കാരന് എന്തും സാധ്യമാണെന്നതിന്റെ ജീവിച്ചിരിക്കുന്ന തെളിവുകൂടിയാണ്. മോദിയെ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ, അദ്ദേഹം വലിയ കടുപ്പക്കാരനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.