മധ്യപ്രദേശിൽ പുള്ളിപ്പുലിയുടെആക്രമണത്തിൽ ഏഴുവയസുകാരൻ കൊല്ലപ്പെട്ടു
Monday, February 24, 2020 2:04 AM IST
ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഏഴുവയസുകാരൻ കൊല്ലപ്പെട്ടു. ഭേരു ഘട്ട് മേഖലയിൽ ശനിയാഴ്ച രാത്രി പതിനൊന്നിനായിരുന്നു സംഭവം. കൃഷിയിടത്തിലെ കുടിലിൽ കുടുംബാംഗങ്ങളോടൊത്ത് ഉറങ്ങുകയായിരുന്ന ആനന്ദ് ആണു കൊല്ലപ്പെട്ടത്.
കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കുടിലിന് 700 മീറ്റർ അകലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ആനന്ദിന്റെ കുടുംബാംഗങ്ങൾക്ക് വനംവകുപ്പ് നാലു ലക്ഷം രൂപ ധനസഹായം നല്കുമെന്ന് സബ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാകേഷ് കുമാർ ദാമോർ പറഞ്ഞു.