ത്രിപുരയിലെ മുതിർന്ന സിപിഎം നേതാവ് ബാജുബാൻ അന്തരിച്ചു
Sunday, February 23, 2020 12:04 AM IST
അഗർത്തല: ത്രിപുരയിലെ മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയും ഏഴുതവണ ലോക്സഭാംഗവുമായിരുന്ന ബാജുബാൻ റിയാൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു ചികിത്സയിലായിരുന്നു ത്രിപുര രാഷ്ട്രീയത്തിലെ അതികായകനായിരുന്ന ഈ എൺപതുകാരൻ.
ശനിയാഴ്ച പുലർച്ച അഗർത്തല ഗവൺമെന്റ് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ഭാര്യ ജാർന റിയാൻ. മൂന്നു മക്കളുണ്ട്. 1967ൽ കോൺഗ്രസ് ടിക്കറ്റിൽ ത്രിപുര നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ബാജുജാൻ പിന്നീടു സിപിഎമ്മിലെത്തി. ഇടതു ടിക്കറ്റിൽ മത്സരിച്ച് 72ൽ വീണ്ടും സഭയിയിൽ. 1977ലും 93ലും മന്ത്രിസഭാംഗമായും പ്രവർത്തിച്ചു.