അഞ്ചേക്കർ സ്ഥലം സ്വീകരിക്കും: സുന്നി വഖഫ് ബോർഡ്
Saturday, February 22, 2020 12:52 AM IST
ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവ് പ്രകാരം അയോധ്യയിൽ മോസ്കിനു ലഭിച്ച അഞ്ച് ഏക്കർ സ്ഥലം സ്വീകരിക്കുമെന്നു സുന്നി വഖഫ് ബോർഡ് ചെയർമാൻ സഫർ ഫറൂഖി. ബാബ്റി മസ്ജിദിനു പകരം മോസ്ക് പണിയുന്നതിനായി അഞ്ച് ഏക്കർ ഭൂമി കണ്ടെത്തി യുപി സർക്കാർ നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കുമെന്ന് ഒരിക്കൽ വ്യക്തമാക്കി കഴിഞ്ഞാൽ ഭൂമി നിരസിക്കുമെന്ന നിലപാടെടുക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യം തങ്ങൾക്കില്ലെന്നും സഫർ ഫറൂഖി പറഞ്ഞു.
ഭൂമി സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുമെന്ന ചർച്ച തങ്ങൾ ഒരിക്കലും ഉയർത്തിയിട്ടില്ല. സുപ്രീം കോടതി നൽകിയ ഭൂമി സ്വീകരിക്കേണ്ടെന്ന വാദം, ഇതുമായി ബന്ധമില്ലാത്തവരാണ് ഉന്നയിക്കുന്നത്. സുപ്രീംകോടതിയുടെ തീരുമാനം പിന്തുടരാൻ നേരത്തേ തീരുമാനിച്ചിരുന്നതാണ്-അദ്ദേഹം പറ ഞ്ഞു.