പ്രധാനമന്ത്രി അനുശോചിച്ചു
Friday, February 21, 2020 12:21 AM IST
ന്യൂഡൽഹി: തമിഴ്നാട്ടിലെ അവിനാശിയിൽ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും മോദി ട്വിറ്ററിൽ കുറിച്ചു.