മരുന്നുകളുടെ കയറ്റുമതി നിരോധിക്കും
Thursday, February 20, 2020 12:38 AM IST
ന്യൂഡൽഹി: ആന്റി ബയോട്ടിക്കുകളും വിറ്റാമിനുകളും അടക്കം 12 ഇനം മരുന്നുകളുടെ കയറ്റുമതി നിരോധിച്ചേക്കും. ചൈനയിലെ വൈറസ് ബാധയെത്തുടർന്നാണ് ഇത്. ചൈനയിൽനിന്നാണ് ഇവയ്ക്കുവേണ്ട അടിസ്ഥാന രാസസംയുക്തങ്ങൾ വന്നിരുന്നത്.
വൈറസ് ബാധയെ തുടർന്ന് അവയുടെ വരവ് നിലച്ചു. ഈ സാഹചര്യത്തിൽ ക്ഷാമവും വിലക്കയറ്റവും ഒഴിവാക്കാനാണ് കയറ്റുമതി നിരോധിക്കാൻ രാസവസ്തു-രാസവളം മന്ത്രാലയം വിദേശ വ്യാപാര ഡയറക്ടർ ജനറലിനോട് (ഡിജിഎഫ്ടി) ആവശ്യപ്പെട്ടത്. ക്വോറംഫെനികോൾ, നിയോമൈസിൻ, മെട്രോനിയാസോൾ തുടങ്ങിയവയുടെ കയറ്റുമതി നിരോധിക്കും.