യുപി പോലീസിനെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്
Thursday, February 20, 2020 12:38 AM IST
ലക്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലുണ്ടായ പോലീസ് വെടിവയ്പിനെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചിലർ മരിക്കണമെന്ന ഉദ്ദേശ്യത്തോടെ വരികയാണെങ്കിൽ എങ്ങനെയാണു അവർ ജീവനോടെ ഉണ്ടാവുക എന്ന് ആദിത്യനാഥ് ചോദിച്ചു.
പോലീസിന്റെ വെടിയേറ്റ് ആരും മരിച്ചിട്ടില്ല. എന്നാൽ, കലാപമുണ്ടായാൽ അവരുടെ ഭാഷയിൽത്തന്നെ തിരിച്ചടിക്കും. പോലീസിന്റെ ബുള്ളറ്റുകൊണ്ട് ആരും മരിച്ചിട്ടില്ല.
കലാപകാരികളുടെ ബുള്ളറ്റുകൾകൊണ്ടാണ് അവരെല്ലാം മരിച്ചത്. -യോഗി ആദിത്യനാഥ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ യുപിയിൽ 20 പേരാണു മരിച്ചത്.