ജാർഖണ്ഡിൽ ഒരാഴ്ചയ്ക്കിടെ 14 പേർ വ്യാജമദ്യം കഴിച്ച് മരിച്ചതായി നാട്ടുകാർ
Monday, February 17, 2020 12:33 AM IST
ഗിരിദിഹ്: ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 14 പേർ വ്യാജമദ്യം കഴിച്ച് മരിച്ചതായി നാട്ടുകാർ ആരോപിച്ചു. സാരിയ ബ്ലോക്കിലെ പഹാഡി ഗ്രാമത്തിലും ദേവ്രി ബ്ലോക്കിലെ ഗഡിക്കാല ഗ്രാമത്തിലുമാണ് 14 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
വ്യാജമദ്യമാണു മരണകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉത്തരവിട്ടു.