സ്കൂൾ വാനിന് തീപിടിച്ചു നാലു കുട്ടികൾ വെന്തുമരിച്ചു
Sunday, February 16, 2020 1:18 AM IST
ചണ്ഡീഗഡ്: പഞ്ചാബിലെ സംഗ്രൂരിൽ സ്വകാര്യ സ്കൂളിന്റെ മിനി വാനിനു തീപിടിച്ച് നാലു കുട്ടികൾ വെന്തു മരിച്ചു. എട്ടു പേരെ രക്ഷപ്പെടുത്തി. 12 കുട്ടികളാണു വാഹനത്തിലുണ്ടായിരുന്നത്. മറ്റു വാഹനങ്ങളിൽ സഞ്ചരിച്ചവരാണ് ബസിൽ തീ പടർന്ന വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വാഹനം നിർത്തിയപ്പോഴേക്കും തീ പടർന്നിരുന്നു.
സമീപത്തെ കൃഷിയിടങ്ങളിലുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. എട്ടു പേരെ രക്ഷപ്പെടുത്തി. നാലു പേർ മരിച്ചു. കുട്ടികളെല്ലാം 10-12 വയസ് പ്രായമുള്ളവരാണ്.