പൗരത്വ നിയമ ഭേദഗതിക്കെതിരേ ബംഗാൾ പ്രമേയം പാസാക്കി
Tuesday, January 28, 2020 12:13 AM IST
കോൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരേ ബംഗാൾ നിയമസഭ പ്രമേയം പാസാക്കി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്താണു പ്രമേയം പാസാക്കിയത്. ഭരണഘടനയ്ക്കും മനുഷ്യത്വത്തിനും സിഎഎ എതിരാണെന്ന് പ്രമേയത്തെക്കുറിച്ചു നടന്ന ചർച്ചയിൽ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയും എൻപിആറും പിൻവലിക്കണമെന്ന് മമത ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ഇടതുമുന്നണിയും പ്രമേയത്ത് അനുകൂലിച്ചു. ബിജെപി എതിർത്തു. കേരളം, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് പ്രമേയം പാസാക്കിയിരുന്നു.