പുൽവാമയിൽ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു
Sunday, January 26, 2020 1:41 AM IST
ശ്രീനഗർ: തെക്കൻ കാഷ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു.
രഹസ്യവിവരത്തെത്തുടർന്ന് രാഷ്ട്രീയ റൈഫിൾസും ജമ്മു കാഷ്മീർ പോലീസിലെ പ്രത്യേക വിഭാഗവും സിആർപിഎഫും പുൽവാമയിലെ പ്രധാന നഗരമായ ത്രാലിനു സമീപം ഹാരിപാരിഗാമിൽ നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പ്രദേശം വളഞ്ഞ സുരക്ഷാസേനാംഗങ്ങൾ വീടുകളിൽ പരിശോധന നടത്തുന്നതിനിടെ ഭീകരർ ആക്രമിക്കുകയായിരുന്നു.