ഗ്രനേഡ് ആക്രമണം; സേനാംഗങ്ങൾക്കു പരിക്ക്
Sunday, January 26, 2020 1:41 AM IST
ശ്രീനഗർ: ശ്രീനഗറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ രണ്ടു സുരക്ഷാ സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയോടെ നടന്ന ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥനും ഒരു സിആർപിഎഫ് കോൺസ്റ്റബിളിനും പ്രദേശവാസിയായ ഷബീർ അഹമ്മദ് എന്നയാൾക്കുമാണു പരിക്കേറ്റത്.