ഗഗൻയാൻ: ഫ്ളൈറ്റ് സർജന്മാരെ ഫ്രാൻസ് പരിശീലിപ്പിക്കും
Wednesday, January 22, 2020 12:01 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ദൗത്യം ഗഗൻയാനിലെ ഫ്ളൈറ്റ് സർജന്മാരെ ഫ്രാൻസ് പരിശീലിപ്പിക്കും. ബഹിരാകാശ യാത്രികരുടെ ആരോഗ്യനില പരിശോധിക്കുന്ന ഡോക്ടറാണ് ഫ്ളൈറ്റ് സർജൻ. പരിശീലനത്തിന്റെ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനായി സിഎൻഇഎസ് പ്രസിഡന്റ് ജീൻ-യെൽസ് ലി ഗാൽ ബംഗളൂരുവിൽ എത്തി.
ഏവിയേഷൻ മെഡിസിനിൽ വൈദഗ്ധ്യമുള്ള ഇന്ത്യൻ എയർഫോഴ്സ് ഡോക്ടറായിരിക്കും ഫ്ളൈറ്റ് സർജനാകുക. ഇതിനായുള്ളവരുടെ പട്ടിക തയാറായിവരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ഫ്ളൈറ്റ് സർജൻ ബ്രിജിറ്റ് ഗോഡാർഡ് കഴിഞ്ഞവർഷം ഇന്ത്യയിലെത്തി ഡോക്ടർമാർക്കും എൻജിനിയർമാർക്കും പരിശീലനം നൽകിയിരുന്നു. ഗഗൻയാനിൽ ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുത്ത നാലു വ്യോമസേനാ പൈലറ്റുമാർ നിലവിൽ റഷ്യയിൽ പരിശീലനത്തിലാണ്.