പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച സ്ത്രീകളുടെ കന്പളിപ്പുതപ്പും ഭക്ഷണവും പിടിച്ചെടുത്ത് യുപി പോലീസ്
പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച സ്ത്രീകളുടെ  കന്പളിപ്പുതപ്പും ഭക്ഷണവും  പിടിച്ചെടുത്ത് യുപി പോലീസ്
Monday, January 20, 2020 12:43 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ കൊ​ടും​ത​ണു​പ്പി​ലും പ്ര​തി​ഷേ​ധി​ച്ച സ്ത്രീ​ക​ളു​ടെ ക​ന്പ​ിളിപ്പു ത​പ്പും ഭ​ക്ഷ​ണ​വും പി​ടി​ച്ചെ​ടു​ത്ത് യോ​ഗി സ​ർ​ക്കാ​രി​ന്‍റെ പോ​ലീ​സ്. ല​ക്നൗ​വി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് യു​പി പോ​ലീ​സി​ന്‍റെ കി​രാ​ത നടപടി വാ​ർ​ത്ത​യാ​യ​ത്. എ​ന്നാ​ൽ, പു​ത​പ്പും ഭ​ക്ഷ​ണ​വും പി​ടി​ച്ചെ​ടു​ത്ത​ത് നി​യ​മ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ പാ​ലി​ച്ചാ​ണെ​ന്നും കിം​വ​ദ​ന്തി പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു.

ല​ക്നൗ ക്ലോ​ക്ക് ട​വ​റി​ന​ടു​ത്ത് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ അ​ഞ്ഞൂ​റോ​ളം സ്ത്രീ​ക​ളു​ടെ സ​മ​രം പൊ​ളി​ക്കാ​നാ​ണ് ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ളും ക​ന്പ​ളി പ്പുത​പ്പു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ക്ക​റ്റു​ക​ളെ​ടു​ത്തു കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ശ​നി​യാ​ഴ്ച പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. ത​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു​കൊ​ണ്ടു പോ​കു​ന്ന പോ​ലീ​സി​നെ ക​ള്ളന്മാരെ​ന്നു സ്ത്രീ​ക​ൾ വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.


ഡ​ൽ​ഹി​യി​ലെ ഷ​ഹീ​ൻ ബാ​ഗി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നു സ​മാ​ന​മാ​യി സ​മ​രം തു​ട​ങ്ങാ​നാ​യി​രു​ന്നു നീ​ക്കം. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ സം​ഭ​വം വൈ​റ​ലാ​വു​ക​യും പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തെ​ന്നും ക​ന്പ​ളി പു​ത​പ്പു​ക​ൾ വി​രി​ച്ച് അ​തി​ൽ ഇ​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ത​ട​ഞ്ഞ​തെ​ന്നും ല​ക്നൗ പോ​ലീ​സിന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.