അമിത് ഷായ്ക്കെതിരെ കർണാടകയിൽ വൻ പ്രതിഷേധം
Sunday, January 19, 2020 12:08 AM IST
ബംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. കറുത്ത ബലൂണുകളും കൊടിയും ആകാശത്തു പറത്തി, ഗോ ബാക്ക് വിളികളുമായാണ് പ്രതിഷേധക്കാര്‍ ഹൂബള്ളിയില്‍ ബിജെപി ദേശീയ അധ്യക്ഷനെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധം കനത്തതോടെ പോലീസ് നിരവധിപേരെ അറസ്റ്റ് ചെയ്തു നീക്കി.
സവിദാന്‍ സംരക്ഷണ സമിതി എന്ന പേരിലുള്ള ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കമുള്ളവരും പ്രതിഷേധനത്തിന്റെ മുന്‍നിരയില്‍ അണിനിരന്നു.