ലോകമാന്യ തിലക് എക്സ്പ്രസ് -ഗുഡ്സ് ട്രെയിനിലിടിച്ചു; 15 പേർക്കു പരിക്ക്
Friday, January 17, 2020 12:09 AM IST
ഭുവനേശ്വർ: ഒഡീഷയിലെ കട്ടക്കിൽ മുംബൈ-ഭുവനേശ്വർ ലോകമാന്യ തിലക് എക്സ്പ്രസിന്റെ അഞ്ചു കോച്ചുകൾ പാളം തെറ്റി 15 യാത്രക്കാർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴോടെ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കനത്ത മൂടൽമഞ്ഞായിരുന്നു അപകടത്തിനു കാരണമായത്. നാലു യാത്രക്കാർക്കു ഗുരുതരമായി പരിക്കേറ്റു. 11 പേർക്ക് ചെറിയ പരിക്കാണുള്ളത്. പരിക്കേറ്റവരെല്ലാം അപകടനില തരണം ചെയ്തു.