നിർഭയ: 22 നു വധശിക്ഷ നടപ്പിലാക്കാനാവില്ലെന്നു ഡൽഹി സർക്കാർ
Thursday, January 16, 2020 12:31 AM IST
ന്യൂഡൽഹി: നിർഭയ കേസിൽ മരണ വാറണ്ട് പുറപ്പെടുവിച്ചതിനെതിരേ നൽകിയ ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. രാഷ്ട്രപതിക്കു ദയാഹർജി നൽകിയത് ചൂണ്ടിക്കാട്ടി പ്രതിയായ മുകേഷ് സിംഗ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇക്കാര്യം ഉന്നയിച്ച് വിചാരണക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റീസുമാരായ മൻമോഹൻ സംഗീത ധിൻഗ്ര എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, രാഷ്ട്രപതിക്ക് ദയാഹർജികൾ നൽകിയത് അടക്കമുള്ള നിയമ നടപടികളുമായി പ്രതികൾ മുന്നോട്ടു പോകുന്നതിനാൽ 22ന് വധശിക്ഷ നടപ്പിലാക്കാൻ സാധിക്കില്ലെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. ദയാഹർജി നൽകിയ സാഹചര്യത്തിൽ നിയമനടപടികൾ പൂർത്തിയാക്കാൻ സമയം വേണ്ടിവരുമെന്നാണ് ഡൽഹി സർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചത്.