ജോണി കുരുവിളയ്ക്കും എ.വി. അനൂപിനും സ്വീകരണം നൽകി
Friday, December 13, 2019 1:00 AM IST
ന്യൂഡൽഹി: വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിളയ്ക്കും ചെയർമാൻ എ.വി അനൂപിനും സ്വീകരണം നൽകി. കേരളത്തിലുണ്ടായ ജലപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിച്ച് നൽകാനായി രൂപം കൊടുത്ത ഡബ്ല്യുഎംസി ഗ്ലോബൽ വില്ലേജ് പ്രൊജക്ടിന് ഒരേക്കർ സ്ഥലം ദാനമായി നൽകിയ ജോണി കുരുവിളയെ സമ്മേളനത്തിൽ അനുമോദിച്ചു.
നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ “അപ്പുവിന്റെ സത്യാന്വേഷണം’’ എന്ന ചലച്ചിത്രത്തിന്റെ നിർമാതാവു കൂടിയായ എ.വി അനൂപിനെയും ഡൽഹി ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ ചേർന്ന് സമ്മേളനത്തിൽ അനുമോദിച്ചു. സമ്മേളനത്തിൽ ഡൽഹി ഡെവലപ്മെന്റ് അഥോറിറ്റി കമ്മീഷണർ സുബു റഹ്മാൻ മുഖ്യാതിഥി ആയിരുന്നു. വേൾഡ് മലയാളി കൗണ്‍സിൽ ഡൽഹി പ്രോവിൻസിന്റെ പ്രസിഡന്റ് ഡൊമിനിക് ജോസഫ്, ജനറൽ സെക്രട്ടറി സജി തോമസ്, അഡ്വൈസർമാരായ എൻ അശോകൻ, ബാബു പണിക്കർ എന്നിവർ പ്രസംഗിച്ചു.