വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളില്ല
Tuesday, December 10, 2019 12:47 AM IST
ന്യൂഡൽഹി: വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള ഒരു ശിപാർശയും സർക്കാരിനു മുന്നിൽ ഇല്ലെന്നു വ്യക്തമാക്കി കേന്ദ്രം. 2016-2017 വർഷം മുതൽ 2019 മാർച്ച് വരെ വിദ്യാഭ്യാസവായ്പത്തുക 67,685.59 കോടി രൂപയിൽനിന്ന് 75,450.68 ആയി വർധിച്ചിട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകൾ നൽകുന്ന വിവരമനുസരിച്ച് ഇക്കാലയളവിൽ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ പേരിൽ ഒരു വിദ്യാർഥി പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നും ധനകാര്യമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ വ്യക്തമാക്കി. എന്നാൽ, വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള ഒരു ശിപാർശയും ഇതുവരെയും സർക്കാരിനു മുന്നിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.