ജാർഖണ്ഡിൽ രണ്ടാംഘട്ടം പോളിംഗ് 63.44 ശതമാനം
Sunday, December 8, 2019 12:15 AM IST
റാഞ്ചി: ജാർഖണ്ഡിൽ 20 നിയമസഭാ സീറ്റുകളിലേക്ക് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 63.44 ശതമാനം പോളിംഗ്. സിസായിൽ തെരഞ്ഞെടുപ്പ് അക്രമങ്ങളിൽ യുവാവ് കൊല്ലപ്പെട്ടതൊഴിച്ചാൽ പോളിംഗ് സമാധാനപരമായിരുന്നുവെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വിനയ് കുമാർ ചൗബെ പറഞ്ഞു. ബഹ്റാഗോറയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 74.44ശതമാനം. ഏറ്റവും കുറവ് പോളിംഗ് ജംഷഡ്പുർ വെസ്റ്റിലാണ്. 47.42 ശതമാനം.