രാജസ്ഥാനിൽ മുസ്ലിം പോലീസുകാർക്ക് താടി വളർത്താൻ അനുമതിയില്ല
Saturday, November 23, 2019 12:14 AM IST
ജയ്പുർ: രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ട ഒന്പതു പോലീസുകാർ താടി വടിക്കണമെന്ന് ജില്ലാ പോലീസ് മേധാവി നിർദേശം നല്കി. താടി വളർത്താനുള്ള അനുമതി റദ്ദാക്കി അൾവാർ എസ്പി അനിൽ പാരീസ് ദേശ്മുഖ് ഉത്തരവിറക്കി.
കീഴ് ജീവനക്കാർക്ക് താടിവളർത്താൻ അനുമതി നല്കാവുന്ന നിയമം രാജസ്ഥാനിലുണ്ട്. അൾവാർ ജില്ലയിൽ 32 പോലീസുകാർക്ക് അനുമതി ലഭിച്ചു. ഇതിൽ ഒന്പതു പേരുടെ അനുമതി മാത്രമാണ് റദ്ദാക്കിയത്. പോലീസുകാർ പക്ഷപാതരഹിതരാണെന്നു തോന്നിപ്പിക്കാൻ ഇതാവശ്യമാണെന്നു കണ്ടാണു നടപടിയെന്ന് എസ്പി വിശദീകരിച്ചു.