മൂന്നു റഫാൽ വിമാനങ്ങൾ ഇന്ത്യക്കു കൈമാറി
Thursday, November 21, 2019 12:49 AM IST
ന്യൂ​​ഡ​​ൽ​​ഹി: മൂ​​ന്നു റ​​ഫാ​​ൽ യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ ഇ​​ന്ത്യ​​ക്കു കൈ​​മാ​​റി​​യെ​​ന്ന് സ​​ർ​​ക്കാ​​ർ​​വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. വ്യോ​​മ​​സേ​​ന പൈ​​ല​​റ്റു​​മാ​​ർ​​ക്കും ടെ​​ക്നീ​​ഷ്യ​​ന്മാ​​ർ​​ക്കും ഫ്രാ​​ൻ​​സി​​ൽ പ​​രി​​ശീ​​ല​​നം ന​​ല്കാ​​ൻ ഈ ​​വി​​മാ​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ക​​യാ​​ണ്. 36 റ​​ഫാ​​ൽ വി​​മാ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​ൻ 59,000 കോ​​ടി രൂ​​പ​​യു​​ടെ ക​​രാ​​റാ​​ണ് ഇ​​ന്ത്യ​​യും ഫ്രാ​​ൻ​​സും 2016ൽ ​​ഒ​​പ്പു​​വ​​ച്ച​​ത്. ഒ​​ക്ടോ​​ബ​​ർ എ​​ട്ടി​​ന് ആ​​ദ്യ റ​​ഫാ​​ൽ വി​​മാ​​നം ഇ​​ന്ത്യ​​ക്കു കൈ​​മാ​​റി‍യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.