ദേശീയമൃഗം പശുവായിരുന്നെങ്കിൽ ഒരു തീവ്രവാദി പോലും ജനിക്കില്ലെന്ന് പേജാവർ മഠാധിപതി
Wednesday, November 20, 2019 10:42 PM IST
ഉഡുപ്പി: രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ വർധിക്കുന്നതിനു കാരണം കടുവയെ ദേശീയമൃഗം ആക്കിയതാണെന്ന് കർണാടകത്തിലെ ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർഥ.
സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും പ്രതീകമായ പശുവിനെ ദേശീയമൃഗമാക്കിയിരുന്നെങ്കിൽ രാജ്യത്ത് ഒരു തീവ്രവാദിപോലും ജനിക്കില്ലായിരുന്നുവെന്നു സ്വാമി വിശ്വേശ തീർഥ പറഞ്ഞു. പേജാവറിൽ ശാന്ത സംഗമം സന്ന്യാസിസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തു ഗോവധ നിരോധനം നടപ്പാക്കണമെന്നും സ്വാമി വിശ്വേശ തീർഥ ആവശ്യപ്പെട്ടു.