ട്രക്ക് പാഞ്ഞുകയറി ആറു പെൺകുട്ടികൾ മരിച്ചു
Monday, November 18, 2019 11:26 PM IST
ഗോപാൽഗഞ്ച്: ബിഹാറിൽ മാർബിൾ കയറ്റിയ ട്രക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി ആറു പെൺകുട്ടികൾ മരിച്ചു.
ഗോപാൽഗഞ്ച് ജില്ലയിലായിരുന്നു അപകടം. റോഡരികിൽ ആടുകളെ തീറ്റിക്കുകയായിരുന്ന കുട്ടികളാണു മരിച്ചത്. ആറു കുട്ടികൾക്കു പരിക്കേറ്റു. സരായിയ നരേന്ദ്ര ഗ്രാമത്തിലായിരുന്നു അപകടം. രാജസ്ഥാനിൽനിന്നെത്തിയ 18 ചക്രങ്ങളുള്ള ട്രക്കാണ് അപകടമുണ്ടാക്കിയത്. മരിച്ച കുട്ടികളെല്ലാം പത്തിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവരാണ്.