പാർട്ടികളും വ്യവസായികളും പത്രം തുടങ്ങുന്നത് താത്പര്യങ്ങൾ സംരക്ഷിക്കാനെന്ന് ഉപരാഷ്ട്രപതി
Sunday, November 17, 2019 1:00 AM IST
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളും വ്യവസായ ഗ്രൂപ്പുകളും പത്രങ്ങൾ ആരംഭിക്കുന്നത് അവരവരുടെ സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന ആരോപണം ഉയർത്തി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഇത്തരം പത്രങ്ങൾ മാധ്യമപ്രവർത്തനത്തിന്റെ മൂല്യങ്ങൾ തന്നെ ഇല്ലാതാക്കുകയാണെന്നും ദേശീയ മാധ്യമദിനത്തിൽ പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പറഞ്ഞു.