ചിദംബരത്തിന്റെ കസ്റ്റഡി നീട്ടി
Thursday, November 14, 2019 12:07 AM IST
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തിന്റെ ജുഡീഷല്‍ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് റോസ് അവന്യു കോടതി കസ്റ്റഡി നീട്ടിയത്. അഭിഭാഷകരുടെ സമരത്തത്തുടര്ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ചിദംബരത്തെ കോടതിയില്‍ ഹാജരാക്കിയത്.
കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ചിദംബരത്തെ കോടതി മുന്‍പാകെ ഹാജരാക്കിയത്. അഴിമതിക്കേസില്‍ ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് ഒക്ടോബര്‍ 16നായിരുന്നു. നവംബര്‍ ഒന്നിന് ചിദംബരം സമര്‍പ്പിച്ച ഇടക്കാല ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
അസുഖം മൂലം ബുദ്ധിമുട്ടുകയാണെന്നു കാണിച്ചതിനെത്തുടര്‍ന്ന് മിനറല്‍ വാട്ടര്‍, വീട്ടില്‍നിന്നുള്ള ഭക്ഷണം, കൊതുകുവല എന്നിവ അനുവദിക്കാന്‍ കോടതി നിർദേശിച്ചിരുന്നു.