യുപിയിൽ 11 മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
Monday, October 21, 2019 12:29 AM IST
ലക്നോ: യുപിയിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിൽ എട്ടു സീറ്റുകളിൽ ബിജെപിയുടേതും ഒരെണ്ണം സഖ്യകക്ഷിയായ അപ്നാ ദളിന്റേതുമാണ്.
ഒരു സീറ്റ് സമാജ്വാദി പാർട്ടിയുടേതും ഒരെണ്ണം ബിഎസ്പിയുടേതുമാണ്. ബിജെപി, ബിഎസ്പി, സമാജ്വാദി പാർട്ടി, കോൺഗ്രസ് കക്ഷികൾ എല്ലാ സീറ്റിലും മത്സരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിലായിരുന്ന സമാജ്വാദി പാർട്ടിയും ബിഎസ്പിയും വെവ്വേറെയാണു മത്സരിക്കുന്നത്. ഗംഗോഹ്, രാംപുർ, ഇഗ്ലസ്, ലക്നോ കന്റോൺമെന്റ്, ഗോവിന്ദ്നഗർ, മണിക്പുർ, പ്രതാപ്ഗജഡ്, സയ്ദ്പുർ, ജലാൽപുർസ ബൽഹ, ഘോസി എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.