ടിഎസ്ആർടിസി സമരം ഒന്പതു ദിവസം പിന്നിട്ടു; ഡ്രൈവർ ജീവനൊടുക്കി
Monday, October 14, 2019 1:11 AM IST
ഹൈദരാബാദ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തെലുങ്കാന സംസ്ഥാന റോഡ് ഗതാഗത കോർപറേഷൻ(ടിഎസ്ആർടിസി) ജീവനക്കാരുടെ സമരം ഇന്നലെ ഒന്പതു ദിവസം പിന്നിട്ടു. സമരത്തിൽ പങ്കെടുത്ത ഡ്രൈവർ ജീവനൊടുക്കി. കഴിഞ്ഞദിവസം മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ ഡി. ശ്രീനിവാസ് റെഡ്ഡിയാണ് ആശുപത്രിയിൽ മരിച്ചത്.
മരണവാർത്തയ്ക്കു പിന്നാലെ ടിഎസ്ആർസി ജീവനക്കാർ ഹൈദരാബാദിലടക്കം പ്രതിഷേധപരിപാടികൾ നടത്തി.