കാഷ്മീരിൽ ബിഡിസി തെരഞ്ഞെടുപ്പിൽ 397 സ്ഥാനാർഥികൾ മാത്രം
Monday, October 14, 2019 12:07 AM IST
ശ്രീനഗർ: കാഷ്മീരിൽ ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിലിലേക്ക് മത്സരിക്കാൻ രംഗത്തുള്ളത് 397 സ്ഥാനാർഥികൾ മാത്രം. നാഷണൽ കോൺഫറൻസ്, കോൺഗ്രസ്, പിഡിപി എന്നീ പാർട്ടികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരിക്കുകയാണ്. ഇത്തവണ സ്വതന്ത്രസ്ഥാനാർഥികൾ കൂടുതലായി രംഗത്തുണ്ട്. കുപ്വാര ജില്ലയിലാണ് ഏറ്റവും അധികം സ്ഥാനാർഥികൾ-101. ബാരാമുള്ളയിൽ 90 സ്ഥാനാർഥികൾ മത്സരിക്കുന്നു.