റോഡുവക്കിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്കു ബസ് പാഞ്ഞുകയറി ഏഴു മരണം
Saturday, October 12, 2019 12:26 AM IST
ബുലന്ദ്ഷഹർ(ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ റോഡുവക്കിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി മൂന്നു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴു പേർ മരിച്ചു.
വൈഷ്ണോ ദേവീ ക്ഷേത്രത്തിൽ തീർഥാടനം നടത്തിയശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്ന തീർഥാടകർ റോഡരികിൽ ഉറങ്ങുകയായിരുന്നു. ഇവർക്കിടയിലേക്കാണ് ബസ് പാഞ്ഞുകയറിയത്. അപകടശേഷം ബസിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പുലർച്ചെ നാലു മണിക്കാണ് അപകടമുണ്ടായത്. അപകടമുണ്ടാ ക്കിയ ബസിലും തീർഥാടകരായിരുന്നു.
ഹത്രസ് ജില്ലയിലെ ചന്ദ്പാ പ്രദേശത്തുനിന്നുള്ളവരാണു മരിച്ച തീർഥാടകർ. മരിച്ചവർക്കു സർക്കാർ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.