ഹാൻഡ് പന്പ് മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു
Monday, September 23, 2019 12:56 AM IST
കോട്ട(രാജസ്ഥാൻ): രാജസ്ഥാനിൽ ഹാൻഡ് പന്പ് മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു. ഝലവാഡ് ജില്ലയിലെ ഘട്ടോളി മേഖലയിലായിരുന്നു സംഭവം. പുരിലാൽ തൻവറും രണ്ടു മക്കളും ചേർന്ന് ധുലിചന്ദ് മീണ(40)യെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ മീണയെ പിതാവ് വീട്ടിലെത്തിച്ചു. എന്നാൽ മീണയുടെ സ്ഥിതി വഷളായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.