മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; ചർച്ചാ വിഷയം സാന്പത്തിക തകർച്ചയും തൊഴിലില്ലായ്മയും: കോൺഗ്രസ്
Sunday, September 22, 2019 12:56 AM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ സാന്പത്തിക തകർച്ചയും യുവജനങ്ങളുടെ തൊഴിലില്ലായ്മയും മുഖ്യചർച്ചാ വിഷയമാകുമെന്നു മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വം.
പ്രതിപക്ഷത്തെ ശിഥിലമാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെയും വോട്ടർമാർക്കു മുന്നിൽ തുറന്നുകാട്ടുമെന്നു മുൻമുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ പറഞ്ഞു. അപ്രതീക്ഷിതമായല്ല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സീറ്റ് വിഭജനമുൾപ്പെടെ കാര്യങ്ങളിൽ ചർച്ച തുടങ്ങിക്കഴിഞ്ഞു. അന്തിമഘട്ടത്തിൽ ഏതാനും സീറ്റുകളിൽ മാറ്റമുണ്ടായേക്കാം.
സംസ്ഥാനത്തെ സാധാരണക്കാർ കോൺഗ്രസ്- എൻസിപി സഖ്യത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.