എൻആർസി: ഉത്തരാഖണ്ഡുകാരനായ ആദിത്യനാഥിനു യുപി വിടേണ്ടിവരുമെന്ന് അഖിലേഷ് യാദവ്
Saturday, September 21, 2019 12:15 AM IST
ലക്നോ: ഉത്തർപ്രദേശിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കിയാൽ ഉത്തരാഖണ്ഡുകാരനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു സംസ്ഥാനം വിടേണ്ടി വരുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഭീതി അടിച്ചേൽപ്പിക്കാനാണ് ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവന്നത്. മുന്പ് ഭിന്നിച്ചു ഭരിക്കുക എന്നതായിരുന്നു തന്ത്രം. ഇപ്പോൾ ഭയത്തിന്റെ രാഷ്ട്രീയമാണ്. അഖിലേഷ് പറഞ്ഞു.