എൽഐസിയിലുള്ള വിശ്വാസം തകർക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി
Saturday, September 21, 2019 12:08 AM IST
ന്യൂഡൽഹി: നഷ്ടത്തിലോടുന്ന കന്പനികളിൽ എൽഐസിയുടെ പണം നിക്ഷേപിക്കുന്ന മോദി സർക്കാർ എൽഐസിയിൽ സാധാരണക്കാരനുള്ള വിശ്വാസം തച്ചുതകർക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു. രണ്ടര മാസത്തിനിടെ എൽഐസി 57,000 കോടി രൂപയുടെ നഷ്ടം നേരിട്ടുവെന്ന റിപ്പോർട്ടും പ്രിയങ്ക ട്വിറ്ററിൽ ടാഗ് ചെയ്തിട്ടുണ്ട്.
സാധാരണക്കാരൻ കഠിനാധ്വാനം ചെയ്തുണ്ടാക്കുന്ന പണമാണ് എൽഐസിയിൽ നിക്ഷേപിക്കുന്നത്. ഈ പണം എടുത്താണ് നഷ്ടം നേരിടുന്ന കന്പനികൾക്കു നല്കുന്നതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.