ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയെ ഇഡി വീണ്ടും ചോദ്യംചെയ്യും
Monday, September 16, 2019 11:33 PM IST
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ.വി.കെ. പെരുമാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും.
നാളെ ഹാജരാകണമെന്ന് പെരുമാളിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്പ് രണ്ടു തവണ പെരുമാളിനെ ഇഡി ചോദ്യംചെയ്തിരുന്നു.