സംസാരിച്ചത് ട്രാൻസലേറ്റർ ഡിവൈസ് ഉപയോഗിച്ചെന്നു മോദി
Monday, August 26, 2019 12:27 AM IST
ന്യൂഡൽഹി: ഡിസ്കവറി ചാനലിലെ മാൻ വേഴ്സസ് വൈൽഡ് എന്ന പരിപാടിയിൽ ഹിന്ദി അറിയാത്ത അവതാരകനോടു സംസാരിച്ചത് പ്രത്യേകം സജ്ജമാക്കിയ ട്രാൻസ് ലേറ്റർ ഡിവൈസ് ഉപയോഗിച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ സംപ്രേഷണം ചെയ്ത മൻ കി ബാത്തിലാണ് പലരും ഉന്നയിച്ച സംശയങ്ങൾക്ക് നരേന്ദ്ര മോദി വിശദീകരണം നൽകിയത്.
ഡിസ്കവറി ചാനലിലെ പരിപാടിയിൽ നരേന്ദ്ര മോദി ഹിന്ദിയിലും അവതാരകൻ ബെയർ ഗ്രിൽസ് ഇംഗ്ലീഷിലുമായിരുന്നു സംസാരിച്ചിരുന്നത്. ഹിന്ദി അറിയാത്ത ബെയർ ഗ്രിൽസ് മോദി സംസാരിക്കുന്നത് എങ്ങനെ മനസിലാക്കുന്നെന്നായിരുന്നു പരിപാടി കണ്ട വർ ചോദിച്ചത്. ഇതിനു റിമോട്ടിൽ പ്രവർത്തിച്ചിരുന്ന ട്രാൻസ്ലേറ്റർ ഡിവൈസ് ബെയർ ഗ്രിൽസ് ചെവിയിൽ ഘടിപ്പിച്ചിരുന്നതായി മോദി പറയുന്നു.