രാജീവ് ഗാന്ധി കാലം മറക്കാത്ത കർമയോഗി: സോണിയ ഗാന്ധി
Friday, August 23, 2019 1:19 AM IST
ന്യൂഡൽഹി: രാജ്യത്ത് ഇന്നു നടക്കുന്ന തരത്തിലുള്ള ജനാധിപത്യ ധ്വംസനമോ ധ്രുവീകരണങ്ങളോ സാമൂഹ്യ സൗഹാർദം തകർക്കുന്ന പ്രവൃത്തികളോ വച്ചു പുലർത്താൻ അനുവദിക്കാത്ത പ്രധാനമന്ത്രിയായിരുന്നുരാജീവ് ഗാന്ധി എന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
സ്വന്തം പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹര്യത്തിൽ എങ്ങനെയെങ്കിലും സർക്കാർ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ രാജീവ് ഗാന്ധി നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ മനഃസാക്ഷി അതിന് അനുവദിക്കുമായിരുന്നില്ലെന്നും സോണിയ ചൂണ്ടിക്കാട്ടി. ഇന്നു നടക്കുന്ന പലകാര്യങ്ങളും രാജീവ് ഗാന്ധി ചെയ്തിട്ടില്ല എന്ന് അക്കമിട്ടു നിരത്തുന്നതിനിടയിൽ അദ്ദേഹം ചെയ്യാത്ത ചില കാര്യം രാഹുൽ ഗാന്ധി ചെയ്തിട്ടുണ്ടെന്നു സോണിയ ചിരിച്ചു പറഞ്ഞത് സദസിൽ ചിരി പടർത്തി.