ഡൽഹിയിൽ കോൺഗ്രസ്-എഎപി സഖ്യമുണ്ടാവില്ല
Thursday, April 18, 2019 11:13 PM IST
ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യത്തിനുള്ള സാധ്യതകൾ അടഞ്ഞു. ഡൽഹിയിൽ മാത്രം സഖ്യമാകാമെന്ന കോൺഗ്രസ് നിലപാട് ആം ആദ്മി പാർട്ടി അംഗീകരിച്ചില്ല. ഹരിയാനയിലും സഖ്യം വേണമെന്നാണ് ആം ആദ്മി പാർട്ടി നിലപാടെന്ന് കോൺഗ്രസ് നേതാവ് പി.സി. ചാക്കോ പറഞ്ഞു.
ഡൽഹിയിലെ ഏഴു സീറ്റുകളിൽ നാലെണ്ണം ആം ആദ്മി പാർട്ടിക്കു നല്കാമെന്നു കോൺഗ്രസ് സമ്മതിച്ചതാണ്. സഖ്യം ഡൽഹിയിൽ മാത്രമാണെങ്കിൽ രണ്ടു സീറ്റു നല്കാമെന്നാണ് എഎപിയുടെ നിലപാട്. ഏഴു സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ഒരുങ്ങുകയാണ്.